Connect with us

Kerala

കോഴിക്കോട് വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മല്‍ കുഞ്ഞിചെക്കനെയാണ് (85) മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

കോഴിക്കോട്| വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കടിയങ്ങാടാണ് സംഭവം. കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മല്‍ കുഞ്ഞിചെക്കനെയാണ് (85) മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. പേരാമ്പ്ര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന്, കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമേ വിവരങ്ങള്‍ പറയാനാവൂ എന്ന് പോലീസ്  പറഞ്ഞു.

 

.

 

Latest