Kerala
കോവളം സ്പാ പീഡനക്കേസ്: അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍
ജയിലില്‍ കഴിയുന്ന സജിത്ത്, നിഷാന്ത് എന്നിവര്‍ക്ക് ആന്ധ്രാക്കാരിയായ 16കാരിയുടെ കുടുംബത്തെ പരിചയപ്പെടുത്തിക്കൊടുത്തത് ബേസില്‍ വാണിയാണെന്ന് പോലീസ് സൂചിപ്പിച്ചു.
തിരുവനന്തപുരം| കോവളം സ്പാ പീഡനക്കേസില്‍ അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍. തമിഴ്നാട് സ്വദേശിനി ബേസില്‍ വാണിയാണ് പോലീസിന്റെ പിടിയിലായത്. ഒളിവില്‍ കഴിഞ്ഞ ബേസില്‍ വാണിയെ ബെംഗളുരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ജയിലില്‍ കഴിയുന്ന സജിത്ത്, നിഷാന്ത് എന്നിവര്‍ക്ക് ആന്ധ്രാക്കാരിയായ 16കാരിയുടെ കുടുംബത്തെ പരിചയപ്പെടുത്തിക്കൊടുത്തത് ബേസില്‍ വാണിയാണെന്ന് പോലീസ് സൂചിപ്പിച്ചു.
അന്തര്‍സംസ്ഥാന സെക്സ് റാക്കറ്റിലെ കണ്ണിയാണ് ബേസില്‍ വാണിയെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിച്ചു വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്നാട്ടിലെ സ്പാകളിലേക്കും കൊണ്ടുപോയിട്ടുണ്ടെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതില്‍ വാണിക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
പീഡനം നടന്ന മൂന്നു സ്പാകളുടേയും നടത്തിപ്പുകാരി അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി സി മായയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിന്റെ ബിനാമിയാണ് മായയെന്നും പോലീസ് പറയുന്നു.
Content Highlights: Kerala Police arrested interstate broker Basil Vani from Bengaluru in connection with the Kovalam spa assault case involving a 16-year-old girl. Investigations revealed that the spas were run by Junior Health Inspector VC Maya. Police are probing wider trafficking links across Tamil Nadu.



