Connect with us

Kerala

കൊച്ചുപമ്പ ഡാം തുറക്കും; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാന്‍ സാധ്യത.

Published

|

Last Updated

പത്തനംതിട്ട | ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ മീനമാസ പൂജയുടെ പശ്ചാത്തലത്തില്‍ കൊച്ചുപമ്പ ഡാം തുറന്നുവിടും. ഇതുസംബന്ധിച്ച് കക്കാട്, സീതത്തോട് കെ എസ് ഇ ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷണന്‍ നടപടിക്രമം പുറപ്പെടുവിച്ചു.

ഈ മാസം 12 മുതല്‍ 22 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്ററും 23 മുതല്‍ 25 വരെ 30,000 ക്യുബിക്ക് മീറ്ററും വെളളം വീതമാണ് തുറന്നുവിടുന്നത്.

ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാനുള്ള സാധ്യതയുണ്ട്.

 

Latest