Connect with us

Editors Pick

ഇന്ത്യയിലെ ഏറ്റവും വർണാഭമായ നഗരങ്ങളെ അറിയാം...

വാരണാസി, പോണ്ടിച്ചേരി, തിളങ്ങുന്ന സുവർണ്ണ ക്ഷേത്രം ഉള്ള അമൃതസർ, ചുവന്ന നഗരം എന്നറിയപ്പെടുന്ന ആഗ്രയുമെല്ലാം ഇന്ത്യയിലെ വർണ്ണാഭമായ നഗരങ്ങളാണ്.

Published

|

Last Updated

നിരവധി ഊർജ്ജസ്വലമായ പാരമ്പര്യത്തിന്റെയും സംസ്കാരങ്ങളുടെയും സമ്പന്നമായ ചരിത്രത്തിന്റെയും നാടാണ് ഇന്ത്യ.അതുകൊണ്ടുതന്നെ ഇന്ത്യയിലെ നഗരങ്ങൾക്കും പല വർണ്ണങ്ങളാണ്. ഇന്ത്യയിലെ ചില വർണ്ണാഭ നഗരങ്ങൾ ഏതൊക്കെയെന്ന് നോക്കാം. ഓരോന്നിനും അതിന്റെതായ ഐഡന്റിറ്റിയും വൈബും ഉണ്ട്.

ജോധ്പൂർ..മെഹ്റാൻ ഗഡ് കോട്ട

മെഹ്റാൻ ഗഡ് കോട്ടയ്ക്ക് ചുറ്റുമുള്ള നീല പെയിന്റ് ചെയ്ത വീടുകൾക്ക് പേരുകേട്ട ഇടമാണ് ജോധ്പൂർ . ഈ നീല എല്ലാവരെയും അതിശയിപ്പിക്കുന്നതും വാസ്തുവിദ്യയുടെയും പൈതൃക പ്രാധാന്യത്തിന്റെയും വിളിച്ചോതലുകളുമാണ്.

ജയ്പൂർ

പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂർ മനോഹരമായ കൊട്ടാരങ്ങൾക്കും സങ്കീർണമായ വാസ്തുവിദ്യകൾക്കും സജീവമായ തെരുവുകൾക്കും പേരുകേട്ടതാണ്. ഇവിടുത്തെ പിങ്ക് നിറത്തിലുള്ള വാസ്തുവിദ്യ എന്നും കണ്ണിന് കുളിർമ നൽകുന്ന ഒന്നാണ്.

ഉദയ്പൂർ

തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്പൂരിൽ വെളുത്ത മാർബിളിൽ തീർത്ത നിരവധി കൊട്ടാരങ്ങൾ ഉണ്ട്. ഇവ കാഴ്ചയ്ക്ക് ഒരു വെണ്ണക്കൽ നഗരത്തിന്റെ പ്രതീതിയാണ് ഉദയപൂരിന് നൽകുന്നത്.

ജയ്സാൽമീർ

സുവർണ്ണ നഗരം എന്നറിയപ്പെടുന്ന ജയ്സാൽമീറും നിറം കൊണ്ട് സമൃദ്ധമാണ്.
സൂര്യോദയത്തിലും സൂര്യാസമയത്തിലും സ്വർണനിലത്തിൽ തിളങ്ങുന്ന കെട്ടിടങ്ങൾ ആണ് ഇവിടുത്തെ പ്രത്യേകത.

ഇതുകൂടാതെ വാരണാസി, പോണ്ടിച്ചേരി, തിളങ്ങുന്ന സുവർണ്ണ ക്ഷേത്രം ഉള്ള അമൃതസർ, ചുവന്ന നഗരം എന്നറിയപ്പെടുന്ന ആഗ്രയുമെല്ലാം ഇന്ത്യയിലെ വർണ്ണാഭമായ നഗരങ്ങളാണ്.

Latest