Connect with us

National

ഐഫോണ്‍ എസ്ഇ 3യെക്കുറിച്ച് അറിയാം

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് അവസാനമോ, അല്ലെങ്കില്‍ ഏപ്രില്‍ ആദ്യമോ ആപ്പിള്‍ ഈ ഫോണ്‍ പുറത്തിറക്കുമെന്നാണ് സൂചന.

Published

|

Last Updated

ന്യൂഡല്‍ഹി| ആപ്പിളിന്റെ പുതിയ മോഡലാണ് ഐഫോണ്‍ എസ്ഇ 3. ആപ്പിളിന്റെ ഏറ്റവും വിലകുറഞ്ഞ ഈ ഫോണില്‍ ആപ്പിള്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയുടെ ചിപ്പ് സെറ്റ് തന്നെയായിരിക്കും ഉപയോഗപ്പെടുത്തുക എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ആപ്പിള്‍ ഔദ്യോഗികമായി എന്നാണ് പുതിയ എസ്ഇ മോഡല്‍ ഇറക്കുക എന്നത് സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് അവസാനമോ, അല്ലെങ്കില്‍ ഏപ്രില്‍ ആദ്യമോ ആപ്പിള്‍ ഈ ഫോണ്‍ പുറത്തിറക്കുമെന്നാണ് സൂചന. വെര്‍ച്വലായി ആയിരിക്കും ഫോണ്‍ പുറത്തിറക്കുക.

ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് ഐഫോണ്‍ എസ്ഇ 3 അതിന്റെ പിന്‍ഗാമികളായ ഐഫോണ്‍ എസ്ഇ 2020, ഐഫോണ്‍ എക്‌സ് ആര്‍ എന്നിവയെ പോലെ ഉണ്ടാകും എന്നാണ് വിവരം. നോച്ചും ഫേസ് ഐഡിയും മുന്‍ ഡിസ്‌പ്ലേയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നില്‍ ഒറ്റ കാമറയായിരിക്കും ഉണ്ടാകുക. 5ജി പ്രവര്‍ത്തനക്ഷമതയോടെ ആയിരിക്കും ഈ ഫോണ്‍ എത്തുക.