Saudi Arabia
മഴയ്ക്കു വേണ്ടി നിസ്‌കരിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ആഹ്വാനം
രാജ്യത്തെ എല്ലാ പ്രവിശ്യകളിലും മഴക്ക് വേണ്ടി നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനുമാണ് രാജാവിന്റെ ആഹ്വാനം
മക്ക | സഊദി അറേബ്യയില്‍ വ്യാഴാഴ്ച മഴയ്ക്കു വേണ്ടിയുള്ള നിസ്‌കാരത്തിന് ആഹ്വാനം ചെയ്ത് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പു കാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ്.
മഴ പെയ്യാന്‍ താമസം നേരിടുമ്പോള്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങള്‍ ഇത്തരം പ്രാര്‍ഥന നടത്താറുണ്ടെന്നും പ്രവാചക ചര്യയുടെ ഭാഗമാണ് മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക നിസ്‌കാരമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ് പി എ റിപോര്‍ട്ട് ചെയ്തു.







