Connect with us

Kerala

താമസിച്ചിരുന്ന ക്ലാസ് റൂമില്‍ നിന്ന് പുറത്താക്കി; സബ് ജൂനിയര്‍ ഹോക്കി താരങ്ങളോട് അധികൃതരുടെ ക്രൂരത

കാസര്‍കോട് മൊഗ്രാലില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി മത്സരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാണ് ദുരനുഭവമുണ്ടായത്.

Published

|

Last Updated

കാസര്‍കോട് | സബ് ജൂനിയര്‍ ഹോക്കി താരങ്ങളോട് അധികൃതരുടെ ക്രൂരത. താമസമൊരുക്കിയിരുന്ന ക്ലാസ് റൂമില്‍ നിന്ന് താരങ്ങളെ പുറത്താക്കി. കാസര്‍കോട് മൊഗ്രാലില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി മത്സരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാണ് ദുരനുഭവമുണ്ടായത്.

സ്‌കൂളില്‍ ക്ലാസ് നടത്താനായാണ് കുട്ടികളെ പുറത്താക്കിയത്. ബാഗും മറ്റുമായി കുട്ടികള്‍ ഇപ്പോള്‍ ഗ്രൗണ്ടില്‍ കഴിയുകയാണ്. ഉറങ്ങാന്‍ മാത്രം എത്തിയാല്‍ മതിയെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം.

Latest