Connect with us

International

രണ്ടാം തവണയും ഏഷ്യന്‍ കപ്പുയര്‍ത്തി ഖത്വര്‍; അക്രം അഫീഫിന് ഹാട്രിക്

ഫൈനലില്‍ ജോര്‍ദ്ദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് കിരീട നേട്ടം

Published

|

Last Updated

ലുസെയ്ല്‍(ഖത്വര്‍)  | ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ കിരീടം ചൂടി ഖത്വര്‍. ഫൈനലില്‍ ജോര്‍ദ്ദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് കിരീട നേട്ടം. അക്രം അഫീഫിന്‍ ഹാട്രിക്ക് നേടി. ഖത്വറിന്റേത് ഇത് രണ്ടാം കിരീട നേട്ടമാണ്.

മൂന്ന് പെനാല്‍റ്റികളും വലയിലെത്തിച്ചാണ് അക്രം അഫീഫിന്റെ ഹാട്രിക് മികവ് ഖത്വറിനെ ഒരിക്കല്‍ കൂടി കിരീട നേട്ടത്തിലേക്കുയര്‍ത്തിയത്. 22ാം മിനിറ്റിലായിരുന്നു ആദ്യ പെനാല്‍റ്റി. യാസന്‍ അല്‍ നയ്മത്തിലൂടെയാണ് ജോര്‍ദാന്റെ ആശ്വാസ ഗോള്‍. രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ നയ്മത്തിലൂടെ ജോര്‍ദാന്‍ സമനില നേടി. എന്നാല്‍ 73ാം മിനിറ്റില്‍ ഖത്വറിന് വീണ്ടും പെനാല്‍റ്റി ലഭിച്ചു. ഇഞ്ചുറി ടൈമിലും ഖത്വറിന് പെനാല്‍റ്റി അനുകൂലമായി കിട്ടിയതോടെ കിരീടം ഉറപ്പിച്ചു.

 

Latest