Connect with us

Business

TODAY'S GOLD RATE|സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 760 രൂപ കുറഞ്ഞു

ഗ്രാമിന് 13,590 രൂപയായി.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 13,590 രൂപയായി(Today’s Gold Rate). പവന് 760 രൂപ കുറഞ്ഞ് 1,08,720 രൂപയുമായി. നാല് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 2320 രൂപയുടെ കുറവുണ്ടായി.

കഴിഞ്ഞ ദിവസം ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11, 165 രൂപയാണ് ഇന്നത്തെ വില. പവന് 89,320 രൂപയായും കുറഞ്ഞു. 14 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞു. ഗ്രാമിന് 8,700 രൂപയും പവന് 69, 600 രൂപയുമാണ് വില.

അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 4,159.45 ഡോളറിലാണ് വ്യാപാരം നടന്നത്. ഡിസംബറിലെ വിതരണത്തിനുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 0.1 ശതമാനം ഉയര്‍ന്ന് 4,182.60 ഡോളറിലെത്തി.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 235 രൂപയാണ് വെള്ളിയുടെ വില.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്ന ഈ വിപണി സാഹചര്യത്തില്‍, ഉപഭോക്താക്കൾ gold price analysis കൃത്യമായി വിലയിരുത്തേണ്ടതാണ്. today gold rate താഴ്ന്നു നൽകുമ്പോഴും, പെട്ടെന്ന് ഒരു loan against gold എടുക്കുന്നതിന് മുമ്പ് വിപണിയിലെ മാറ്റങ്ങൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യുക. സാമ്പത്തിക അടിയന്തര ഘട്ടങ്ങളിൽ മാത്രം അവസാനത്തെ പോംവഴിയായി gold loan പരിഗണിക്കുക; അല്ലാത്തപക്ഷം gold loan apply ചെയ്യുന്നതിന് മുൻപ് തിരിച്ചടവ് ശേഷിയും വിപണിയിലെ നിലവിലുള്ള gold price today നിരക്കുകളും പൂർണ്ണമായി മനസിലാക്കുക.

Content Highlights: Gold prices in Kerala have dropped significantly over the past four days, bringing the 22-carat gold rate down to 13,590 rupees per gram. International spot gold was trading around 4,159.45 dollars per ounce amid shifting market trends. Meanwhile, silver prices across the state remained steady without any changes.

 

Latest