Kerala
യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്
തിരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരന്റികള്‍ സംബന്ധിച്ച നയങ്ങളില്‍ ഊന്നിയായിരിക്കും പ്രസംഗം.
തിരുവനന്തപുരം|യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. തിരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരന്റികള്‍ സംബന്ധിച്ച നയങ്ങളില്‍ ഊന്നിയായിരിക്കും പ്രസംഗം. ഇന്ന് രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സഭയെ അഭിസംബോധന ചെയ്യും. രാവിലെ 8.55 ഓടെ സഭയിലെത്തുന്ന ഗവര്‍ണറെ മുഖ്യമന്ത്രി വി ഡി സതീശനും പാര്‍ലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്നു സ്വീകരിക്കും.
പെന്‍ഷന്‍ വര്‍ധന, ഇന്ദിര ഗ്യാരന്റികള്‍, കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ യാത്ര, ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കല്‍, വിഴിഞ്ഞം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍ അടക്കമുള്ളവയും നയപ്രഖ്യാപനത്തിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഗ്ദാനം.
അതേസമയം, നയപ്രഖ്യാപന ദിനമായ ഇന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ താമസിക്കുന്ന കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നില്ലെന്നാണ് അറിയിച്ചത്. മാധ്യമങ്ങളെ അകത്തേക്ക് കയറ്റി വിടരുതെന്ന് പൊലീസിന് നിര്‍ദേശവും നല്‍കി. സ്വകാര്യ വാഹനങ്ങള്‍ അകത്തേക്ക് കയറ്റി വിടുന്നുണ്ട്. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച റെയ്ഡില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനിടെയാണ് കന്റോണ്‍മെന്റ് ഹൗസിലെ മാധ്യമ വിലക്കും.
Content Highlights:
The first policy address of the newly formed UDF government in Kerala will be delivered by the Governor today at 9:00 AM. The address is expected to heavily focus on the implementation of election guarantees, including pension hikes and financial recovery strategies. A major highlight is the official announcement regarding free KSRTC bus travel for women, promised to be implemented from June 15. Chief Minister V D Satheesan and Parliamentary Affairs Minister Sunny Joseph will officially receive the Governor at the assembly complex.







