Connect with us

Kerala

പി എം ശ്രീ; നാലംഗ ഉപസമതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍

മന്ത്രിമാരായ എന്‍ ഷംസുദീന്‍, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്

Published

|

Last Updated

തിരുവനനന്തപുരം |  കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎം ശ്രീയില്‍ തീരുമാനമെടുക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എന്‍ ഷംസുദീന്‍, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്.

സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമായിരിക്കും പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക. പിഎം ശ്രീ തല്‍സ്ഥിതി റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കരാര്‍ മരവിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിക്ക് നിയമ പ്രാബല്യം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

 

പി എം ശ്രീയില്‍ മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും അതിനാല്‍ പദ്ധതിയില്‍ തുടരാന്‍ കേരളം നിര്‍ബന്ധിതരായെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടും.പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നുവെന്നും വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഈ സമിതിയായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുക. ഉപസമിതി റിപോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ തീരുമാനിക്കുകയെന്നും വി ഡി സതീശന്‍ പറഞ്ഞു.

PM SHRI Kerala, PM SHRI scheme Malayalam, Kerala Cabinet Sub Committee, V D Satheesan, N Shamsudheen, Roji M John, P C Vishnunath, M Liju, Kerala education department, central government schemes, Kerala politics, UDF government Kerala, LDF government contract, school infrastructure development, digital education funding, high paying AdSense keywords, tech trends 2026, healthcare management, business investment tips, Gulf jobs daily, NRI remittance Kerala, Dubai business news, health insurance plans, smart classroom technology, AI in education, investment banking, പി എം ശ്രീ കേരളം, മന്ത്രിസഭാ ഉപസമിതി, വി ഡി സതീശൻ, എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു, കേന്ദ്ര സർക്കാർ പദ്ധതികൾ, കേരള വാർത്തകൾ, sirajlive, breaking news, flash news, malayalam news, siraj online, kerala news, national news, today’s news, siraj daily, india news, international news

 

Latest