Connect with us

Kerala

എന്‍ സി ഇ ആര്‍ ടിയുടെ പാഠ്യപദ്ധതി പരിഷ്‌കരണത്തെ കേരളം പൂര്‍ണമായി തള്ളുന്നു: മന്ത്രി ശിവന്‍കുട്ടി

'ദേശീയ തലത്തില്‍ നടക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പദ്ധതി ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തത്. വിദ്യാഭ്യാസത്തെ കാവി പുതപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗം.'

Published

|

Last Updated

തിരുവനന്തപുരം | എന്‍ സി ഇ ആര്‍ ടിയുടെ പാഠ്യപദ്ധതി മാറ്റത്തിനെതിരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. മാറ്റങ്ങളെ കേരളം പൂര്‍ണമായി തള്ളിക്കളയുന്നതായി മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന് ഇന്ത്യ എന്ന പേര് ഉപേക്ഷിച്ച് ഭാരതം എന്ന് മാത്രമാക്കുന്നതുള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങളാണ് എന്‍ സി ഇ ആര്‍ ടി കൊണ്ടുവരുന്നത്.

ദേശീയ തലത്തില്‍ നടക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പദ്ധതി ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസത്തെ കാവി പുതപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. യഥാര്‍ഥ ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമം. ദുഷ്ടലാക്കോടെയുള്ളതാണ് ഈ തീരുമാനം.

പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ല. എസ് സി ഇ ആര്‍ ടിയാണ് കേരളത്തില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത്. അതുകൊണ്ട് മാറ്റം കേരളത്തെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Latest