Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് കേസ്; പ്രതികള്‍ ഉള്‍പ്പെട്ടത് ഗുരുതരമായ കുറ്റകൃത്യത്തിലെന്ന് കോടതി

'പ്രതികളുടെ അക്കൗണ്ടുകളിലൂടെ നടന്നത് കോടികളുടെ ഇടപാട്. ഇതുസംബന്ധിച്ച് പ്രതികള്‍ക്ക് വിശ്വസനീയമായ വിശദീകരണം നല്‍കാനായിട്ടില്ല. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതിലും മൗനം പാലിക്കുന്നു.'

Published

|

Last Updated

കൊച്ചി | കരുവന്നൂര്‍ കള്ളപ്പണ കേസില്‍ പ്രതികളുടെ അക്കൗണ്ടുകളിലൂടെ നടന്നത് കോടികളുടെ ഇടപാടെന്ന് കോടതി. ഇതുസംബന്ധിച്ച് പ്രതികള്‍ക്ക് വിശ്വസനീയമായ വിശദീകരണം നല്‍കാനായിട്ടില്ല.

പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതിലും പ്രതികള്‍ മൗനം പാലിക്കുകയാണ്. പ്രതികള്‍ ഉള്‍പ്പെട്ടത് ഗുരുതരമായ കുറ്റകൃത്യത്തിലാണെന്നും കോടതി വ്യക്തമാക്കി.

കേസില്‍ റിമാന്‍ഡിലുള്ള സി പി എം നേതാവും വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി ആര്‍ അരവിന്ദാക്ഷനും ബേങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനും വിചാരണ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

 

Latest