Connect with us

Kozhikode

കര്‍ണാടക വിദ്യാര്‍ത്ഥികള്‍ പഠനക്ലാസ് സംഘടിപ്പിച്ചു

Published

|

Last Updated

കോഴിക്കോട് | മര്‍കസില്‍ കര്‍ണാടക വിദ്യാര്‍ത്ഥി യൂണിയന്‍-കെ എസ് ഒ സംഘടിപ്പിച്ച പഠന ക്ലാസ് അഡൈ്വസര്‍ വി പി എം ഫൈസി വില്യാപള്ളി ഉല്‍ഘാടനം ചെയ്തു. ബിരുദം നേടി പുറത്തിറങ്ങുന്ന യുവപണ്ഡിതര്‍ പഠനകാലത്ത് നേടിയെടുത്ത കഴിവും കരുത്തും ഉപയോഗപ്പെടുത്തി സംഘടനയിലൂടെ ദഅ്‍വാ രംഗത്ത് സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് സയ്യിദ് അസ്ഹര്‍ അധ്യക്ഷത വഹിച്ചു. കെ എം മുസ്തഫ സഖാഫി നഈമി വിഷയാവതരണം നടത്തി. സലീം ഭദ്രാവതി സ്വാഗതവും ബശീര്‍ ബൈത്തടുക്ക നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യദിനത്തില്‍ കെ എസ് ഒ നടത്തിയ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് വി പി എം ഫൈസി വില്യാപള്ളി സമ്മാനദാനം നടത്തി.

Latest