Connect with us

National

കര്‍ണാടക രാജ്യസഭാ തിരഞ്ഞെടുപ്പ്: മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിജയം

അജയ് മാക്കന്‍, സയ്യിദ് നസീര്‍ ഹുസൈന്‍, ജി സി ചന്ദ്രശേഖര്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ച ബി ജെ പി-ജെ ഡി എസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടു.

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയില്‍ രാജ്യസഭയിലേക്ക് മത്സരിച്ച മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. അജയ് മാക്കന്‍, സയ്യിദ് നസീര്‍ ഹുസൈന്‍, ജി സി ചന്ദ്രശേഖര്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച നാരായണ്‍ ഭണ്ഡാഗെയും വിജയിച്ചു.

അതേസമയം, എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ച ബി ജെ പി-ജെ ഡി എസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടു. കുപേന്ദ്ര റെഡ്ഢിയാണ് തോറ്റത്.

Latest