Connect with us

From the print

എസ് എം എ സംസ്ഥാന വാർഷിക കൗൺസിൽ കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യും

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തും.

Published

|

Last Updated

കോഴിക്കോട് | സുന്നി മാനേജ്‌മെന്റ്അസ്സോസിയേഷൻ (എസ് എം എ) സ്റ്റേറ്റ് വാർഷിക കൗൺസിൽ ഈ മാസം 28ന് നടക്കും. കാലിക്കറ്റ് ടവറിൽ രാവിലെ 11 മുതൽ ആരംഭിക്കുന്ന കൗൺസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തും.

കേരള മുസ്്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി സി എച്ച് റഹ്്മതുല്ല സഖാഫി, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വണ്ടൂർ അബ്ദുർ റഹ്്മാൻ ഫൈസി, മാരായമംഗലം അബ്ദുർറഹ്്മാൻ ഫൈസി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, മജീദ് കക്കാട്, അബൂ ഹനീഫൽ ഫൈസി തെന്നല, അബ്ദുർറശീദ് ദാരിമി കണ്ണൂർ, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, സുലൈമാൻ കരിവെള്ളൂർ, മുഹമ്മദ് അലി സഖാഫി വള്ളിയാട്, അബ്ദുർറശീദ് സഖാഫി പത്തപ്പിരിയം, സുലൈമാൻ ഇന്ത്യനൂർ വിവിധ സെഷനുകളിൽ സംബന്ധിക്കും.

---- facebook comment plugin here -----

Latest