Connect with us

Ongoing News

കാണ്‍പുര്‍ ടെസ്റ്റ്; 284 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടു വച്ച് ഇന്ത്യ

Published

|

Last Updated

കാണ്‍പുര്‍ | ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 283 റണ്‍സിന്റെ ലീഡ്. 234 റണ്‍സിന് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ശ്രേയസ് അയ്യരും വൃദ്ധിമാന്‍ സാഹയും അര്‍ധ ശതകം നേടി. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 345 ഉും കിവീസ് 296 ഉം റണ്‍സെടുത്തിരുന്നു.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സെടുത്തിട്ടുണ്ട്. മത്സരത്തില്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ കളി ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്.