Connect with us

Kerala

വാണിയപ്പാറയിലെ ദുരൂഹ മൃതദേഹം: തുടര്‍ന്ന് കല്ലറ തുറന്ന് പരിശോധിക്കും

നാളെ ആര്‍ഡിഒയുടെ അനുമതി തേടുമെന്ന് അന്വേഷണ സംഘം അറിയിച്ചു

Published

|

Last Updated

കണ്ണൂര്‍| വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട മൃതദേഹം കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടേതാണെന്ന സംശയം. സംഭവത്തില്‍ പോലീസ് കേസെടുത്തു.  കല്ലറ തുറന്ന് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. നാളെ ആര്‍ഡിഒയുടെ അനുമതി തേടുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കല്ലറയ്ക്ക് പോലീസ് കാവല്‍ ഉണ്ടാകും.

കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിലാണ് ദുരൂഹ സാഹചര്യത്തില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തുടരുകയും പള്ളി വികാരി തന്നെ കല്ലറ തുറന്ന് പരിശോധനകള്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കോഴിക്കോട് വിലങ്ങാട് നിന്നും കാണാതായ വായാട് സ്വദേശി ആലപ്പാട്ട് സിജോ സ്‌കറിയയുടെ കുടുംബം രംഗത്തെത്തുന്നത്. പത്ത് വര്‍ഷം മുമ്പ് കാണാതായ വിലങ്ങാട് വായാട് സ്വദേശി സിജോ സ്‌കറിയയുടെ കുടുംബമാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

2020 സിജോയെ വാണിയപ്പാറയിലെ ഭാര്യവീട്ടില്‍ നിന്നും കാണാതായെന്ന വിവരം ബന്ധുക്കള്‍ യാദൃശ്ചികമായി അറിയുന്നത്. തുടര്‍ന്ന് കുറ്റ്യാടി പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. വാണിയംപാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിലുള്ള മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് സിജോയുടെ കുടുംബത്തിന്റെ ആവശ്യം.

Content Highlights:
A case has been registered after a body was mysteriously found wrapped in a mat inside a public grave at Vaniyappara Infant Jesus Church. The family of Sijo Skaria, who went missing years ago, suspects it is him and wants a DNA test. Police will seek RDO permission to open the vault.

 

Latest