Kerala
റീല്‍സ് കണ്ട് വാഹനമോടിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍; സസ്‌പെന്‍ഷന്‍
കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അഭിജിത്തിനെയാണ് രണ്ടുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
കൊല്ലം|മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ട് ബസ് ഓടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറുടെ സാഹസിക യാത്ര. സംഭവത്തില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അഭിജിത്തിനെയാണ് രണ്ടുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. യാത്രക്കാരന്റെ പരാതിയിലാണ് അഭിജിത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയെടുത്തത്. ഇന്നലെ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് നടപടി.
സസ്‌പെന്‍ഷന് പുറമേ അഭിജിത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസിലും പങ്കെടുക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊട്ടാരക്കര കൊല്ലം റൂട്ടിലെ കെഎസ്ആര്‍ടിസി ബസില്‍ ജൂണ്‍ 18ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം. ബസ്സിലെ യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക് ലഭിച്ചതോടെയാണ് വിവാദമായത്. അഭിജിത്തിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Content Highlights:
A KSRTC bus driver named Abhijit was suspended for two months for watching mobile reels while driving on the Kottarakkara-Kollam route. The action was taken by the Motor Vehicles Department following a passenger’s complaint and viral video. His driving license was also suspended.







