Kerala
കോട്ടയത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീട്ടമ്മ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മരിച്ചു
ജഗദമ്മയെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കോട്ടയം | എംസി റോഡില്‍ കോട്ടയം പള്ളം പവര്‍ഹൗസിന് സമീപം കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. നാട്ടകം സ്വദേശി ലക്ഷ്മി വിലാസത്തില്‍ ജഗദമ്മ (68) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം.
കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് വീട്ടമ്മയെ ഇടിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോള്‍ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ജഗദമ്മയെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചു.
Content Highlights: A housewife was killed in Kottayam after being struck by a KSRTC bus. The tragic incident occurred while she was attempting to cross the road. Local authorities and police arrived at the scene and have initiated an official probe.



