Connect with us

Kuwait

കുവൈത്ത്: അഞ്ച് പേരുടെ വധശിക്ഷ നടപ്പിലാക്കിയതായി കുവൈത്ത് പബ്ലിക്ക് പ്രോസിക്യൂഷൻ 

വധശിക്ഷക്ക് വിധിക്കപ്പെട്ടവരിൽ മൂന്ന് കുവൈത്തി പൗരന്മാരും ഒരു ഈജിപ്ഷ്യൻ പൗരനും ഒരു ബിദൂനിയും ഉൾപ്പെടുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി|കുവൈത്തിൽ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ ഗുരുതര കുറ്റ കൃത്യങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പേരുടെ വധശിക്ഷ കുവൈത്ത് സെൻട്രൽ ജയിലിൽ നടപ്പാക്കിയതായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ. വധശിക്ഷക്ക് വിധിക്കപ്പെട്ടവരിൽ മൂന്ന് കുവൈത്തി പൗരന്മാരും ഒരു ഈജിപ്ഷ്യൻ പൗരനും ഒരു ബിദൂനിയും ഉൾപ്പെടുന്നു.
പ്രതികൾക്കെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം, ലൈംഗികാതിക്രമം, അനധികൃത തടങ്കൽ, മയക്കുമരുന്ന് കൈവശം വയ്ക്കൽ, അനധികൃത ആയുധ കൈവശം വയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിനു പിന്നാലെ അമീറിന്റെ അംഗീകാരവും ലഭിച്ചതോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്.
അതേസമയം പ്രതികൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന എല്ലാ നിയമപരമായ അവകാശങ്ങളും പ്രതിരോധത്തിനുള്ള അവസരങ്ങളും നൽകിയ ശേഷമാണ് നടപടികൾ സ്വീകരിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Content Highlights:
Kuwait has executed five individuals convicted of severe crimes including murder, kidnapping, and rape. The group included three Kuwaiti citizens, an Egyptian national, and a Bidoon individual. The sentences were carried out at the Kuwait Central Jail following official approval from the Emir.

Latest