Connect with us

krail project

കെ റെയില്‍: വിവിധ വിഭാഗങ്ങളിലെ പ്രമുഖരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചക്ക്‌ ഇന്ന് തുടക്കം

ആദ്യ യോഗം പൗരപ്രമുഖരുമായി; പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം | നാടിന്റെ വികസനത്തിന് അനിവാര്യമാണ് കെ റെയില്‍ എന്ന് ബോധ്യപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വജിയന്‍ ഇന്ന് പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, പൗര പ്രമുഖര്‍ തുടങ്ങിയവരെയാണ് കൂടിക്കാഴ്ചയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രാവിലെ 11ന് തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തിലാണ് യോഗം.

പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിനും പദ്ധതി വന്നാലുള്ള പ്രയോജനം വിശദീകരിക്കുന്നതിനുമാണ് കൂടിക്കാഴ്ച. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ജനപ്രതിനിധികളുമായും മാധ്യമമേധാവികളുമായുമെല്ലാം മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. മന്ത്രിമാര്‍ പങ്കെടുക്കുന്ന ജില്ലാതല പരിപാടികളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.

 

 

 

---- facebook comment plugin here -----

Latest