Connect with us

Thrikkakara by-election

കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല: കോടിയേരി

കേരളത്തിലേത് അസാധ്യമെന്ന് കരുതുന്നത് നടപ്പിലാക്കുന്ന സര്‍ക്കാര്‍; തൃക്കാക്കരയില്‍ പഴയ കണക്ക് നോക്കേണ്ട

Published

|

Last Updated

തിരുവനന്തപുരം | കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അസാധ്യമെന്ന് കരുതുന്നത് നടപ്പിലാക്കുന്ന സര്‍ക്കാറാണ് കേരളത്തിലുള്ളതെന്നും കോടിയേരി പറഞ്ഞു. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് തലസ്ഥാനത്ത് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

കെ റെയിലിന് കല്ലിടാതെയും പദ്ധതി നടപ്പാക്കാം. കല്ലിടാനായില്ലെങ്കില്‍ മറ്റ് ആധുനിക മാര്‍ഗങ്ങള്‍ തേടും. തൃക്കാക്കരയില്‍ പഴയ കണക്ക് നോക്കി ആരും വിലയിരുത്തേണ്ട. വട്ടിയൂര്‍കാവും കോന്നിയും പാലയും ജയിക്കാനായെങ്കില്‍ തൃക്കാക്കരയിലും അത് നടക്കും. വികസനം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്‍ ഡി എഫിന് വോട്ട് ചെയ്യും.