Connect with us

Kerala

നീരസം തുറന്ന് പ്രകടിപ്പിക്കാതെ കെ മുരളീധരന്‍; എവിടെയും മത്സരിക്കാന്‍ തയ്യാറെന്ന് ആദ്യം പ്രതികരണം

വടകരക്ക് പകരം കെ മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

Published

|

Last Updated

തൃശൂര്‍  | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏത് സീറ്റിലും മത്സരിക്കാന്‍ തയ്യാരെന്ന് കെ മുരളീധരന്‍ എംപി. വടകരക്ക് പകരം കെ മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

അതേ സമയം വടകരയില്‍ നിന്ന് മാറ്റിയതില്‍ കെ മുരളീധരന് നീരസമുണ്ടെന്നാണ് സൂചന. കെ മുരളീധരന്റെ സഹോദരിയും, അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലിന്റെ ബിജെ പി പ്രവേശത്തെ തുടര്‍ന്നാണ് മുരളീധരന്റെ സീറ്റുമാറ്റം നടന്നിരിക്കുന്നത്. കരുണാകരന്റെ തട്ടകമായിരുന്ന തൃശൂരില്‍ മുരളീധരനെ ഇറക്കി മണ്ഡലം പിടിക്കാനാണ് ശ്രമം.

ചാലക്കുടിയില്‍ പത്മജയെ മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചതിന് പിന്നാലെ തൃശൂരില്‍ ടിഎന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ ഇറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതോടെ വകടരയില്‍ ഷാഫി പറമ്പില്‍ മത്സരിക്കും.

സ്ഥാനാര്‍ത്ഥിത്വം മാറിയതിന് ശേഷം ആദ്യം പ്രതികരിക്കാന്‍ കെ മുരളീധരന്‍ തയ്യാറാകാത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുയര്‍ത്തിയിരുന്നുവെങ്കിലും കെ മുരളീധരന്റെ പ്രതികരണത്തോടെ ഇത് ഇല്ലാതായിരിക്കുകയാണ്