Connect with us

National

ജഡ്ജിമാര്‍ സാമൂഹികവും രാഷ്ട്രീയവുമായ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചിതരാവണമെന്ന് ചീഫ് ജസ്റ്റിസ് 

65915 കേസുകള്‍ സുപ്രീം കോടതിയില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി |   ജഡ്ജിമാര്‍ സാമൂഹികവും രഷ്ട്രീയവുമായ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചിതരാവണമെന്ന്  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കോടതിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ജുഡീഷ്യറിയെന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്ഥാപനത്തെ എക്സിക്യൂട്ടീവില്‍ നിന്നും നിയമനിര്‍മാണസഭകളില്‍ നിന്നും വേര്‍പെടുത്തല്‍ അല്ല , മറിച്ച് ഓരോ ജഡ്ജിമാര്‍ക്കും അവരുടെ ജോലിയില്‍ വിധികര്‍ത്താവ് എന്ന നിലയിലുള്ള സ്വാതന്ത്ര്യം ലഭിക്കലാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

ജഡ്ജിമാര്‍ മനുഷ്യരിലുണ്ടാകുന്ന പക്ഷപാതങ്ങളില്‍ നിന്നും സാമൂഹികവും രാഷ്ട്രീയവുമായ സമ്മര്‍ദ്ദങ്ങളില്‍ മോചിതരാകുന്നതാണ് വിധിനിര്‍ണയത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 65915 കേസുകള്‍ സുപ്രീം കോടതിയില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നുണ്ട്. 49818 കേസുകളാണ് 2023 ല്‍ രജിസ്റ്റര്‍ ചെയ്തത്. അതേ വര്‍ഷം തന്നെ 241594 കേസുകള്‍ ഹിയറിങിനായി ലിസ്റ്റ് ചെയ്യുകയും അതില്‍ 52221 കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. ഇത് രജിസ്റ്റര്‍ ചെയ്ത കേസുകളെക്കാള്‍ കൂടുതലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച നിരവധി ജഡ്ജിമാരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ജഡ്ജിമാരും വജ്ര ജൂബിലിയില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest