jebi methar
രാജ്യസഭാ സീറ്റ് സോണിയാ ഗാന്ധി നല്‍കിയതാണെന്ന് ജെബി മേത്തര്‍
ആര്‍ എസ് പിയുടെ പെയ്‌മെന്റ് സീറ്റ് ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
കൊച്ചി | തനിക്ക് രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നല്‍കിയതാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍. ആര്‍ എസ് പിയുടെ പെയ്‌മെന്റ് സീറ്റ് ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന നല്‍കുകയെന്ന സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിലപാടിന്റെ ഭാഗമായാണ് തനിക്ക് സീറ്റ് ലഭിച്ചതെന്നും വിമര്‍ശിക്കാനുള്ള അര്‍ഹത എല്ലാവര്‍ക്കുമുണ്ടെന്നും ജെബി മേത്തര്‍ പറഞ്ഞു. ജെബി മേത്തര്‍ രാജ്യസഭാ സീറ്റ് പണം കൊടുത്ത് വാങ്ങിയതാണെന്ന് യു ഡി എഫ് ഘടകകക്ഷിയായ ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ആണ് ആരോപിച്ചത്. വിവാദമായതോടെ അദ്ദേഹം പ്രസ്താവന നിഷേധിക്കുകയും ചെയ്തു.







