Connect with us

jebi methar

ജെബി മേത്തര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഘടകകക്ഷികള്‍ കോണ്‍ഗ്രസ് തീരുമാനത്തെ അംഗീകരിക്കണമെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11.30ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പമാകും ജെബി പത്രിക സമര്‍പ്പണത്തിന് എത്തുക. ഇന്നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

ജെബി മേത്തറുടേത് പേയ്‌മെന്റ് സീറ്റാണെന്ന് ആര്‍ എസ ്പി സെക്രട്ടറി എ എ അസീസിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഘടകക്ഷികള്‍ കോണ്‍ഗ്രസ് തീരുമാനത്തെ അംഗീകരിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ജെബി മേത്തറിന് പൂര്‍ണ പിന്തുണ നല്‍കുന്നു. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റമുട്ടുന്നത് ഒഴിവാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

 

 

---- facebook comment plugin here -----

Latest