Kerala
ജാമിഅതുൽ ഹിന്ദ് ഇവൻ സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷ ജൂലൈ അഞ്ച് വരെ

കോഴിക്കോട് | ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യ മേയ് അവസാന വാരം നടത്തിയ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ഇൻ ഇസ്്ലാമിക് സയൻസ്, ബാച്ച്്ലർ ഓഫ് ഇസ്്ലാമിക് സയൻസ്, മാസ്റ്റർ ഓഫ് ഇസ്്ലാമിക് സയൻസ് കോഴ്സുകളുടെ മുഴുവൻ വർഷങ്ങളുടെയും ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം www.jamiathulhind.com വെബ്്സൈറ്റിൽ ലഭ്യമാണ്.
പുനർ മൂല്യനിർണയത്തിന് ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം. മുഴുവൻ കോഴ്സുകളുടെയും റീടെസ്റ്റ് ആഗസ്ത് രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കും. ഇതിനുള്ള അപേക്ഷകൾ ജൂലൈ 15നകം നൽകണം. ഓൺലൈൻ അപേക്ഷക്കും വിശദ വിവരങ്ങൾക്കും ജാമിഅ വെബ്സൈറ്റ് സന്ദർശിക്കാം.
---- facebook comment plugin here -----