Kerala
സുകുമാരൻ നായരെ സന്ദർശിച്ച് ജെയ്ക്ക്
മന്ത്രി വി എൻ വാസവനും കൂടെയുണ്ടായിരുന്നു.
കോട്ടയം | എൻ എസ് എസ് ജന.സെക്രട്ടറി ജി സുകുമാരൻ നായരെ പെരുന്നയിലെ ആസ്ഥാനത്ത് സന്ദർശിച്ച് പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. മന്ത്രി വി എൻ വാസവനും കൂടെയുണ്ടായിരുന്നു. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി ഇന്നലെ വെള്ളാപ്പള്ളിയെ ജെയ്ക്ക് കണ്ടിരുന്നു.
ദേവലോകം അരമനയിലെത്തി ഓർത്തഡോക്സ് സഭാക്ഷ്യനെയും ജെയ്ക്ക് സന്ദർശിച്ചിരുന്നു. സ്പീക്കർ വിവാദത്തിൽ എൻ എസ് എസ് നേരിട്ട് പ്രതിഷേധിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ജെയ്ക്കിൻ്റെ പെരുന്ന സന്ദർശനം.







