Connect with us

Ongoing News

ജയ് ഷാ ഐ സി സി ചെയര്‍മാന്‍ പദവിയിലേക്ക്

സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാര്‍ക്ലേക്ക് പകരമാണ് ജയ് ഷാ പദവിയിലെത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ബി സി സി ഐ സെക്രട്ടറി ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) ചെയര്‍മാനാകും. സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാര്‍ക്ലേക്ക് പകരമാണ് ജയ് ഷാ പദവിയിലെത്തുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ ജയ് ഷാക്കുണ്ട്.

ജഗ് മോഹന്‍ ഡാല്‍മിയ (1997-2000)യും ശരദ് പവാറും (2010-2012) മാത്രമാണ് മുമ്പ് ഐ സി സി ചെയര്‍മാന്‍ പദവിയിലിരുന്ന ഇന്ത്യക്കാര്‍.

മൂന്നാം തവണയും ചെയര്‍മാനാകാന്‍ താത്പര്യമില്ലെന്ന് ബാര്‍ക്ലേ, ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ അധ്യക്ഷന്‍ മൈക് ബാഡ് ഉള്‍പ്പെടെയുള്ള ഐ സി സി സി ഡയരക്ടര്‍മാരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അറിയിച്ചിരുന്നു. തന്റെ കാലാവധി അവസാനിക്കുന്ന നവംബറില്‍ സ്ഥാനമൊഴിയാനാണ് ജയ് ഷായുടെ തീരുമാനം.

2020 നവംബറില്‍ സ്വതന്ത്ര ഐ സി സി ചെയര്‍മാനായ ബാര്‍ക്ലേ, 2022ല്‍ തത്സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞടുക്കപ്പെടുകയായിരുന്നു.

---- facebook comment plugin here -----

Latest