Connect with us

Kerala

സ്വന്തം ജീവന്‍ ബലി നല്‍കി കുറുനരികള്‍ ഒരു ഗ്രാമത്തെ രക്ഷിച്ചു

വൈദ്യുതി ലൈന്‍ റോഡിലെ വെള്ളക്കെട്ടില്‍ പൊട്ടി വീണതിനെ തുടര്‍ന്ന് അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തതു കണ്ടാണ് വെസ്റ്റ് വെണ്ണക്കോട് ഗ്രാമം ഉണര്‍ന്നത്

Published

|

Last Updated

കോഴിക്കോട് | സ്വന്തം ജീവന്‍ ബലി നല്‍കി കുറുനരികള്‍ രക്ഷിച്ചത് ഒരു ഗ്രാമത്തെ. വൈദ്യുതി ലൈന്‍ റോഡിലെ വെള്ളക്കെട്ടില്‍ പൊട്ടി വീണതിനെ തുടര്‍ന്ന് അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തതു കണ്ടാണ് കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ ഓമശ്ശേരി വെസ്റ്റ് വെണ്ണക്കോട് ഗ്രാമം ഉണര്‍ന്നത്.

നേരം പുലര്‍ന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി ആളുകള്‍ സ്ഥിരമായി നടന്നുപോകുന്ന വഴിയാണിത്. കുറുനരികള്‍ ചത്തുകിടക്കുന്നതു കണ്ടാണ് വഴിയില്‍ദുരന്തം കാത്തുകിടക്കുന്ന വിവരം നാട് അറിഞ്ഞത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയില്‍ റോഡിന് സമീപത്തെ പ്ലാവില്‍ നിന്ന് ചക്ക വീണാണ് വൈദ്യുതി ലൈന്‍ പൊട്ടിയതെന്നാണ് കുരുതുന്നത്. വൈദ്യുതി ലൈന്‍ റോഡിലെ വെള്ളക്കെട്ടിലേക്കാണ് പതിച്ചത്. ഈ വെള്ളക്കെട്ടില്‍ ഇറങ്ങിയ കുറുനരികളാണ് ഷോക്കേറ്റ് ചത്തുവീണത്. രാത്രിയില്‍ കുറുനരികളുടെ അസ്വാഭാവിക ശബ്ദം നാട്ടുകാര്‍ കേട്ടിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ ഇതുവഴി വന്നവരാണ് കുറുനരികളെ ചത്ത നിലയില്‍ കണ്ടത്. കുറുനരികള്‍ ചത്തുകിടക്കുന്നത് കണ്ടില്ലെങ്കില്‍ പുലര്‍ച്ചെ ആദ്യം വരുന്നവര്‍ ലൈന്‍ പൊട്ടിവീണത് അറിയാതെ വെള്ളത്തില്‍ ചവിട്ടുകയും ഷോക്കേറ്റ് മരിക്കുകയും ചെയ്യുമായിരുന്നു.

അപകടം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ റഹീസ് എന്ന യുവാവ് കെ എസ് ഇ ബി അധികൃതരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കി.

 

Content Highlights:
Five jackals were electrocuted to death after a live power line snapped into a waterlogged road in Omassery, Kozhikode. The tragic incident alerted local residents to the danger before school children and commuters could step into the water. KSEB officials rushed to the spot and disconnected the power supply.

 

Latest