Connect with us

National

ജബല്‍പൂര്‍ ബോട്ടപകടം; മരണം ഒന്‍പതായി, കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ കീഴിലുള്ള ക്രൂയിസ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്

Published

|

Last Updated

ജബല്‍പൂര്‍ |  മധ്യപ്രദേശിലെ ജബല്‍പൂരില്‍ നര്‍മ്മദാനദിക്ക് കുറുകെയുള്ള ബര്‍ഗി ഡാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് വിനോദയാത്രയ്ക്കിറങ്ങിയ സഞ്ചാരികള്‍ സഞ്ചരിച്ച ക്രൂയിസ് ബോട്ട് അപകടത്തില്‍പ്പെട്ടത്.

മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ കീഴിലുള്ള ക്രൂയിസ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 29 വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. ജബല്‍പൂരിലെ ഖമരിയ ദ്വീപിന് സമീപമെത്തിയപ്പോള്‍ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയുമായിരുന്നു.

അപകടത്തില്‍പ്പെട്ടവരില്‍ 15 വിനോദസഞ്ചാരികള്‍ നീന്തി രക്ഷപ്പെട്ടു. എന്നാല്‍, രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 9 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംസ്ഥാന ദുരന്തനിവാരണ സേന സംഭവസ്ഥലത്തെത്തി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. സെര്‍ച്ച് ലൈറ്റുകളുടെ സഹായത്തോടെയായിരുന്നു തിരച്ചില്‍. എന്നാല്‍ ഡാമിലെ ആഴവും വെളിച്ചക്കുറവും രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയുയര്‍ത്തി. ജില്ലാ കലക്ടര്‍ രാഘവേന്ദ്ര സിംഗും എസ്.പി. സമ്പത്ത് ഉപാധ്യായയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

രക്ഷപ്പെട്ടവരെ ജബല്‍പൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ബോട്ട് ക്യാപ്റ്റന്‍ മഹേഷ് പട്ടേല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇയാളെ പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചു.

 

---- facebook comment plugin here -----

Latest