Connect with us

Heavy rain

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് വിവിധ ജില്ലകളിൽ മഞ്ഞ ജാഗ്രത

ശക്തി കൂടിയ ന്യൂനമർദം (Well Marked Low Pressure Area) തെക്ക് കിഴക്കൻ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ശക്തി കൂടിയ ന്യൂനമർദം (Well Marked Low Pressure Area) തെക്ക് കിഴക്കൻ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത രണ്ട്- മൂന്ന് ദിവസത്തിനുള്ളിൽ തെക്കൻ രാജസ്ഥാൻ- വടക്കൻ ഗുജറാത്ത്‌ മേഖലയിലേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ/ ഇടത്തരം മഴക്ക് സാധ്യത.

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും 19നും 21നും ഇടിമിന്നലോടു കൂടിയ മഴയ്ക്കുംസാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.