Connect with us

Kerala

ബസ് സ്റ്റ്‌റാന്‍ഡില്‍ വിശ്രമിക്കുകയായിരുന്ന യാത്രക്കാരനെ ക്രൂരമായി ആക്രമിച്ചു; ദമ്പതികള്‍ പിടിയില്‍

ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിലത്തെ നിലയിലുള്ള ബെഞ്ചില്‍ വിശ്രമിക്കുകയായിരുന്ന നാസറിനോട് സുഭാഷും പാര്‍വ്വതിയും അവിടെനിന്ന് മാറാന്‍ ആവശ്യപ്പെട്ടു.

Published

|

Last Updated

ഇരിട്ടി |  ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിന് മുകളിലത്തെ നിലയില്‍ വിശ്രമിക്കുകയായിരുന്ന യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്രിമിനലും ഭാര്യയും പിടിയില്‍. പുന്നാട് സ്വദേശി കെ കെ സുഭാഷ്, ഭാര്യ പാര്‍വ്വതി എന്നിവരാണ് പിടിയിലായത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കോളാരി സ്വദേശി നാസറിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ വലതുകാലിന്റെ എല്ല് പൊട്ടിയതിനൊപ്പം തലയ്ക്കും കൈയ്ക്കും ഇടതുകൂടിയായ തുടയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിലത്തെ നിലയിലുള്ള ബെഞ്ചില്‍ വിശ്രമിക്കുകയായിരുന്ന നാസറിനോട് സുഭാഷും പാര്‍വ്വതിയും അവിടെനിന്ന് മാറാന്‍ ആവശ്യപ്പെട്ടു. ഇത് പൊതുസ്ഥലമാണെന്ന് നാസര്‍ മറുപടി നല്‍കിയതോടെ പ്രകോപിതരായ ഇരുവരും ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു

നാസറിനെ തള്ളി നിലത്തിട്ട ശേഷം സുഭാഷ് സമീപത്തുണ്ടായിരുന്ന സിമന്റ് കട്ടയെടുത്ത് വലതുകാലിലേക്ക് എറിഞ്ഞു. തുടര്‍ന്ന് പാര്‍വ്വതി കല്ലുകൊണ്ട് തലയ്ക്കും കൈയ്ക്കും ഇടതു തുടയ്ക്കും ക്രൂരമായി അടിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ബഹളം കേട്ട് സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ഓടിയെത്തിയാണ് പരുക്കേറ്റ നാസറിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയാണ് അറസ്റ്റിലായ സുഭാഷ് എന്ന് പോലീസ് അറിയിച്ചു. ഇരിട്ടി, മുഴക്കുന്ന്, ആറളം പൊലീസ് സ്റ്റേഷന്‍ പരിധികളിലും ഇരിട്ടി, മട്ടന്നൂര്‍ എക്സൈസ് റേഞ്ചുകളിലുമായി രജിസ്റ്റര്‍ ചെയ്ത നിരവധി ലഹരിക്കടത്ത്, അക്രമ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

Content Highlights: A passenger resting at the Iritti bus stand was brutally attacked by a couple after refusing to move from a bench. The victim suffered severe injuries, including fractures, and was hospitalized. Iritti police arrested the chronic offender Subhash and his wife Parvathi following the incident.

 

---- facebook comment plugin here -----

Latest