Connect with us

Ongoing News

ഐ ഒ സി സസ്‌പെന്‍ഷന്‍; നടപടിക്കെതിരായ റഷ്യന്‍ അപ്പീല്‍ തള്ളി

കായിക തര്‍ക്ക പരിഹാര കോടതി (സി എ എസ്) യാണ് അപ്പീല്‍ തള്ളിയത്.

Published

|

Last Updated

ലോസന്നെ | അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐ ഒ സി) യുടെ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ റഷ്യന്‍ ഒളിംപിക് കമ്മിറ്റി (ആര്‍ ഒ സി) സമര്‍പ്പിച്ച അപ്പീല്‍ തള്ളി. കായിക തര്‍ക്ക പരിഹാര കോടതി (സി എ എസ്) യാണ് അപ്പീല്‍ തള്ളിയത്.

കഴിഞ്ഞ ഒക്ടോബറിലാണ് റഷ്യയെ ഐ ഒ സി സസ്‌പെന്‍ഡ് ചെയ്തിരുന്നത്. കിഴക്കന്‍ ഉക്രൈന്‍ പ്രതിനിധാനം ചെയ്യുന്ന നാല് കായിക സമിതികളോട് റഷ്യ നിസ്സഹകരിക്കുന്നതിനെതിരെയായിരുന്നു നടപടി. നിയമസാധുത, തുല്യത തുടങ്ങിയ അവകാശങ്ങളൊന്നും സസ്‌പെന്‍ഷന്‍ നടപടിയിലൂടെ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

സസ്‌പെന്‍ഷന്‍ ലഭിച്ചതോടെ ഐ ഒ സിയില്‍ നിന്നുള്ള ഫണ്ട് ലഭ്യത ആര്‍ ഒ സിക്ക് നിഷേധിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇത് റഷ്യന്‍ താരങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടില്ല. ഈ വര്‍ഷത്തെ ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഇവന്റുകളില്‍ നിഷ്പക്ഷമായ രീതിയില്‍ അവര്‍ പങ്കെടുക്കുന്നുണ്ട്. ഐ ഒ സിയുടെ പിന്തുണയോടെ തന്നെയാണിതെന്നതാണ് ശ്രദ്ധേയമായ കാര്യം.

Latest