Connect with us

suresh gopi

ഇന്നസെന്റിന്റെ ചിത്രം പ്രചാരണ ബോര്‍ഡില്‍; സുരേഷ് ഗോപി വിവാദത്തില്‍

ഇരിങ്ങാലക്കുടയിലാണ് സുരേഷ് ഗോപി ഇന്നസെന്റിനൊപ്പം നില്‍ക്കുന്ന ഫ്‌ളക്‌സ് സ്ഥാപിച്ചത്

Published

|

Last Updated

തൃശ്ശൂര്‍ | തൃശ്ശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപി അവസാന അടവെന്ന നിലയില്‍ പ്രചാരണത്തിന് മുന്‍ സി പി എം എം പിയും നടനുമായ ഇന്നസെന്റിന്റെ ഫോട്ടോയും ഉപയോഗിക്കുന്നു. ഇതോടെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ തൃശ്ശൂരില്‍ ബി ജെ പിയുടെ ഫ്‌ളക്‌സ് വിവാദത്തിലായി.

ഇരിങ്ങാലക്കുടയിലാണ് സുരേഷ് ഗോപി ഇന്നസെന്റിനൊപ്പം നില്‍ക്കുന്ന ഫ്‌ളക്‌സ് സ്ഥാപിച്ചത്. തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാര്‍ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഇന്നസെന്റിന്റെ മകന്‍ സോണറ്റ് അറിയിച്ചു.

 

 

Latest