Connect with us

National

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്നുവീണു; 3 മരണം

പത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്ന് വീണ് വന്‍ അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. തെലങ്കാനയിലെ മോയിനാബാദിലാണ് സ്റ്റേഡിയം തകര്‍ന്നു വീണത്. നിര്‍മ്മാണത്തിലിരുന്ന സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു.

നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മരണപ്പെട്ടത്. പത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം.