Connect with us

Kerala

ഇന്ത്യന്‍ ആര്‍മി എന്‍ എസ് ജി റിട്ട. കമാന്‍ഡോ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍

തിരുവല്ല കുറ്റൂര്‍ കൊല്ലം പറമ്പില്‍ ചിന്നു വില്ലയില്‍ സജി വര്‍ഗീസ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

തിരുവല്ല | ഇന്ത്യന്‍ ആര്‍മി എന്‍ എസ് ജി റിട്ട. കമാന്‍ഡോയെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ കൊല്ലം പറമ്പില്‍ ചിന്നു വില്ലയില്‍ സജി വര്‍ഗീസ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.

സ്വന്തം പിസ്റ്റളില്‍ നിന്നുള്ള വെടിയേറ്റാണ് മരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി വിവാഹ മോചനത്തിന് കുടുംബ കോടതിയില്‍ കേസ് നടന്നുവരികയായിരുന്നു. ഇന്നലെ കോടതിയില്‍ സജി വര്‍ഗീസ് വിചാരണക്ക് ഹാജരായിരുന്നില്ല. സഹോദരി ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടിലെത്തി ജനല്‍ വഴി നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. ചൊവ്വാഴ്ച സജി സഹോദരിയെ ഫോണില്‍ സംസാരിച്ചിരുന്നു.

ഇന്ത്യന്‍ ആര്‍മിയില്‍ എന്‍ എസ് ജി കമാന്‍ഡോ ആയിരുന്ന സജി ഭാര്യക്കൊപ്പം കാനഡയില്‍ പോകുന്നതിന് വേണ്ടി സ്വയം വിരമിച്ച് നാട്ടിലെത്തിയതാണ്. എന്നാല്‍, ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും സജിക്ക് കാനഡയില്‍ പോകാന്‍ കഴിയാതെ വരികയും ചെയ്തു. വിവാഹ മോചനത്തിന് ഭാര്യക്കെതിരേ കേസും കൊടുത്തു. വീട്ടില്‍ തനിച്ചായിരുന്നു താമസം. ഭാര്യയും ഒരു മകനും കാനഡയിലാണ്. മക്കളില്‍ ഒരാള്‍ നാട്ടിലുണ്ട്. തിരുവല്ല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

 

Latest