Connect with us

National

വിന്‍ഡീസിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ

.111 പന്തില്‍ നിന്ന് ഒമ്പത് ഫോറടക്കം 80 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

Published

|

Last Updated

അഹമ്മദാബാദ് |  മൂന്നാം ഏകദിനത്തില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യ. വെസ്റ്റിന്‍ഡീസിനെ 96 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ 37.1 ഓവറില്‍ 169 റണ്‍സിന് ഇന്ത്യ മുട്ടുകുത്തിക്കുകയായിരുന്നു.

മത്സരത്തില്‍ വിന്‍ഡീസിന് ഒരു ഘട്ടത്തില്‍ പോലും വിജയ പ്രതീക്ഷയുണര്‍ത്താന്‍ സാധിച്ചില്ല. 18 പന്തില്‍ നിന്ന് മൂന്ന് സിക്സും മൂന്ന് ഫോറുമടക്കം 36 റണ്‍സെടുത്ത ഒഡീന്‍ സ്മിത്താണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.നേരത്തെ ഒരിക്കല്‍ കൂടി തുടക്കം തകര്‍ന്ന ഇന്ത്യയ്ക്ക് മധ്യനിര രക്ഷയായപ്പോള്‍ 266 റണ്‍സ് വിജയലക്ഷ്യമാണ് ടീം വെസ്റ്റിന്‍ഡീസിന് മുന്നില്‍ വെച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കൃത്യം 50 ഓവറില്‍ 265 റണ്‍സിന് ഓള്‍ഔട്ടായി.111 പന്തില്‍ നിന്ന് ഒമ്പത് ഫോറടക്കം 80 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

 

Latest