Connect with us

test cricket

കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 63 റണ്‍സ് ലീഡ്; 296ന് കൂടാരം കയറി കിവീസ്

അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേല്‍ ആണ് കിവീസിന് കനത്ത വെല്ലുവിളിയുയര്‍ത്തിയത്.

Published

|

Last Updated

കാണ്‍പൂര്‍ | ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 63 റണ്‍സ് ലീഡ്. ആദ്യ ഇന്നിംഗിസില്‍ ഇന്ത്യ നേടിയ 345 എന്ന സ്‌കോര്‍ നേരിടാന്‍ ഇറങ്ങിയ കിവീസ് 296 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 14 റണ്‍സ് എടുത്തു.

നാല് റണ്‍സെടുത്ത മായങ്ക് അഗര്‍വാളും ഒമ്പത് റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ക്രീസിലുള്ളത്. ഒരു റണ്‍സെടുത്ത ശുബ്മാന്‍ ഗില്‍ ആണ് പുറത്തായത്. 34 ഓവറില്‍ വെറും 62 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേല്‍ ആണ് കിവീസിന് കനത്ത വെല്ലുവിളിയുയര്‍ത്തിയത്. ആര്‍ അശ്വിന്‍ മൂന്നും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഒന്നുവീതവും വിക്കറ്റെടുത്തു.

95 റണ്‍സെടുത്ത ടോം ലതമും 89 റണ്‍സെടുത്ത വില്‍ യംഗുമാണ് കിവീസ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. മറ്റുള്ളവരൊന്നും കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയില്ല.

---- facebook comment plugin here -----

Latest