International
പകരം വീട്ടി ഇന്ത്യ; സിംബാബ്‌വെയെ തോല്‍പ്പിച്ചത് 100 റണ്‍സിന്
234 റണ്‍സ് പിന്തുടര്‍ന്ന സിംബാബ്വെ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി
ഹരാരെ | രണ്ടാം ടി20യില്‍ സിംബാബ്വെക്കെതിരെ മിന്നും ജയവുമായി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 234 റണ്‍സ് പിന്തുടര്‍ന്ന സിംബാബ്വെ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി. 39 പന്തില്‍ 43 റണ്‍സ് നേടിയ വെസ്ലി മധ്വരെയാണ് സിംബാബ്വെയുടെ ടോപ് സ്‌കോറര്‍.
ഇന്ത്യക്കായി മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളെടുത്തപ്പോള്‍ രവി ബിഷ്ണോയി രണ്ടും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 234 റണ്‍സ് സ്‌കോര്‍ ചെയ്തത്. 47 പന്തില്‍ 100 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 47 പന്തില്‍ 77 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദ്, 22 പന്തില്‍ 48 റണ്‍സ് നേടിയ റിങ്കുസിങ് എന്നിവരും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു