Connect with us

Kerala

വയനാട്ടില്‍ ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്നു

ഭര്‍ത്താവ് സിദ്ദിഖിനെ പനമരം പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

പനമരം | വയനാട്ടിലെ പനമരത്ത് ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ചുകൊന്നു. കോഴിക്കോട് കൊളത്തറ വാകേരി സ്വദേശി നിത ഷെറിന്‍ ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അബൂബക്കർ സിദ്ദിഖിനെ പനമരം പോലീസ് കസ്റ്റഡിയിലെടുത്തു. നിതയുടെ പനമരത്തെ ബന്ധുവീട്ടില്‍ വെച്ചായിരുന്നു സംഭവം.

ഇന്നലെ വൈകിട്ടാണ് രണ്ട് വയസ്സുള്ള കുട്ടിയോടൊപ്പം ദമ്പതികൾ എത്തിയത്. പുലർച്ചെ പോലീസെത്തിയപ്പോഴാണ് വീട്ടുടമസ്ഥർ കൊലപാതക വിവരമറിയുന്നത്. കൊലപാതക വിവരം സിദ്ദീഖ് ആദ്യം അറിയിച്ചത് കോഴിക്കോട്ടെ അനുജനെയായിരുന്നു. ഇയാൾ ഈ വിവരം കല്പറ്റ പോലീസിനെ അറിയിക്കുകയായിരുന്നു.

വീടിൻ്റെ മുകൾ നിലയിലെ മുറിയിലാണ് മൃതദേഹം കണ്ടത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതക കാരണമെന്നാണ് പോലീസിൻ്റെ നിഗമനം.

Latest