Connect with us

Kerala

തൃശൂരില്‍ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി; നാല് പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ കൈപ്പറമ്പില്‍ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. സംഭവത്തെതുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ മേള കലാകാരനടക്കം നാല് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് തിരുവാണിക്കാവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ശബരിനാഥ് എന്ന ആന ഇടഞ്ഞത്.

ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് കട നടത്തിയിരുന്ന കാക്കാശേരി സ്വദേശി അഷറഫിന് എട്ടു ലക്ഷം രൂപയുടെ നാശനഷ്ടവും കേച്ചേരി സ്വദേശിയായ ബഷീറിന് നാലു ലക്ഷം രൂപയുടെ നാശനഷ്ടവുമുണ്ടായി. കൂടാതെ ക്ഷേത്തിന് സമീപം സ്ഥാപിച്ചിരുന്ന സ്റ്റാളുകള്‍ തകരുകയും ചെയ്തു.

 

 

 

Latest