Connect with us

Kerala

മലപ്പുറത്ത് ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

ഒപ്പമുണ്ടായിരുന്ന സ്ത്രീയും കുട്ടിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

Published

|

Last Updated

മലപ്പുറം | വണ്ടൂരില്‍ ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. മലപ്പുറം നടുവത്തു സ്വദേശി ഹുദ (24)യാണ് മരിച്ചത്. ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിച്ച കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് യുവതിയും ഒപ്പമുണ്ടായിരുന്ന സ്ത്രീയും കുട്ടിയും റോഡിലേക്ക് വീണു.

തുടര്‍ന്ന് പാണ്ടിക്കാട് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഹുദ സംഭവ സ്ഥല്ത്ത് തന്നെ മരിച്ചു.
ഒപ്പമുണ്ടായിരുന്ന സ്ത്രീയും കുട്ടിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Latest