Connect with us

International

മൂന്ന് മിനുട്ടിനുള്ളിൽ വിമാനം 15,000 അടി താഴേക്ക് പതിച്ചു; ഭീതിജനകമായ അനുഭവം പങ്കുവെച്ച് അമേരിക്കൻ പ്രൊഫസർ

അമേരിക്കൻ എയർലൈൻസിന്റെ 5916 നമ്പർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

Published

|

Last Updated

ഫ്ളോറിഡ | ഫ്ലോറിഡയിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനം മൂന്ന് മിനിറ്റിനുള്ളിൽ 15,000 അടിയിലധികം താഴേക്ക് പതിച്ചു. നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്ന് ഫ്ലോറിഡയിലെ ഗെയ്നെസ്വില്ലെയിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ 5916 നമ്പർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലെ സമ്മർദ്ദ പ്രശ്നമാണ് അപകടത്തിനിടയാക്കിയത്.

വെറും 11 മിനിറ്റിനുള്ളിൽ വിമാനം 20,000 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചതായി ഫ്ലൈറ്റ് അവെയറിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ആറ് മിനിറ്റിനുള്ളിൽ വിമാനം 18,600 അടി വേഗത്തിൽ താഴേക്ക് പതിച്ചു. 15,000 അടി താഴോട്ട് പതിച്ചത് വെറും മൂന്ന് മിനുട്ടിനുള്ളിലാണ്. പറന്നുയർന്ന് 43 മിനിറ്റിനുള്ളിലാണ് ഈ ഭയാനകമായ സംഭവം ഉണ്ടായത്.

ഫ്ലോറിഡ സർവകലാശാലയിലെ പ്രൊഫസറായ ഹാരിസണ് ഹോവ് ആണ് സോഷ്യൽ മീഡിയയിൽ ഭീതിപ്പെടുത്തുന്ന ഈ ദുരനുഭവം വിവരിച്ചത്. “ഭയാനകം” എന്നാണ് സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. വിമാനം പൊടുന്നനെ താഴേക്ക് പതിച്ചപ്പോൾ ഉണ്ടായ കത്തുന്ന ഗന്ധവും, ഉച്ചത്തിലുള്ള ശബ്ദവും ചെവിപൊട്ടുന്ന സംവേദനവും ഫോട്ടോയിൽ പകർത്താനാകില്ലല്ലോ എന്നും അദ്ദേഹം ഇപ്പോൾ എക്സ് എന്നറിയപ്പെടുന്ന ട്വിറ്ററിൽ കുറിച്ചു.

അദ്ദേഹം പങ്കിട്ട ചിത്രങ്ങളിൽ മുകളിൽ നിന്ന് ഓക്സിജൻ മാസ്കുകൾ തൂങ്ങിക്കിടക്കുന്നതും അദ്ദേഹം അടക്കം യാത്രക്കാർ ശ്വസിക്കഷാനായി അവയെ ആശ്രയിക്കുന്നതും കാണാം. വിമാനത്തിലെ ക്യാബിൻ സ്റ്റാഫിനും പൈലറ്റുമാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

Latest