Connect with us

Kerala

കണ്ണൂരിൽ പമ്പ് ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് പോലീസുകാരന്‍

കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ സന്തോഷാണ് അതിക്രമം കാട്ടിയത്.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ച പമ്പ്‌ ജീവനക്കാരനോട് പോലീസുകാരന്റെ അതിക്രമം. പണം ചോദിച്ച ജീവനക്കാരനെ കാറിന്റെ ബോണറ്റിലിരുത്തി സ്‌റ്റേഷന്‍ വരെ പോലീസുകാരന്‍ വാഹനം ഓടിച്ചു. കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലാണ് സംഭവം.

കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ സന്തോഷാണ് അതിക്രമം കാട്ടിയത്.പള്ളിക്കുളം സ്വദേശി അനിലിനോടാണ് സന്തോഷ് അതിക്രമം കാട്ടിയത്. നേരത്തെയും സന്തോഷ് മറ്റൊരു പെട്രോള്‍ പമ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി പ്രശ്മമുണ്ടാക്കിയിരുന്നു.നിയന്ത്രണംവിട്ട് വാഹനം പമ്പിലേക്ക് ഇടിച്ചുകയറിയതാണെന്നാണ് അന്ന് സന്തോഷം കാരണം പറഞ്ഞത്.

---- facebook comment plugin here -----

Latest