Connect with us

Idukki

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ചു; മൂന്നു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കുമളി സ്വദേശികളായ രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് അതിക്രമിച്ചു കടന്നതിനെതിരെ മുല്ലപ്പെരിയാര്‍ പൊലീസ് കേസെടുത്തത്.

Published

|

Last Updated

ഇടുക്കി| മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുമളി സ്വദേശികളായ രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് അതിക്രമിച്ചു കടന്നതിനെതിരെ മുല്ലപ്പെരിയാര്‍ പൊലീസ് കേസെടുത്തത്. ഇവര്‍ മൂവരും ലോറി ക്ലീനര്‍മരാണ്.

അണക്കെട്ടിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മെറ്റല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വള്ളക്കടവ് വഴി കൊണ്ടു പോകാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നു. നാലു ലോറികളിലായാണ് സാധനങ്ങള്‍ കൊണ്ടു പോയത്. ഇതില്‍ മൂന്നു ലോറികളിലെ ക്ലീനര്‍മാരാണ് ഇവര്‍. അനുമതിയില്ലാതെ അണക്കെട്ടില്‍ പ്രവേശിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ മുല്ലപ്പെരിയാര്‍ ഡിവൈഎസ് പി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

 

 

Latest