National
രാജ്യത്ത് വന്‍ ലഹരി വേട്ട; പിടിച്ചെടുത്തത് 163 കോടിയുടെ മയക്കുമരുന്ന്
അന്താരാഷ്ട്ര ലഹരി സംഘത്തിലെ നാലുപേര്‍ പിടിയില്‍.
ന്യൂഡല്‍ഹി | രാജ്യത്ത് വന്‍ ലഹരി വേട്ട. 163 കോടിയുടെ ലഹരി മരുന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്.
ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് മാത്രം 88 കോടിയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ അന്താരാഷ്ട്ര ലഹരി സംഘത്തിലെ നാലുപേര്‍ പിടിയിലായിട്ടുണ്ട്.
മയക്കുമരുന്ന് പിടിച്ചെടുത്ത നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) സംഘത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു.







