Connect with us

Editors Pick

എന്താണ് പേപ്പർലെസ് ആധാർ? എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ കൈമാറാതെ തന്നെ ഒരാൾക്ക് തന്റെ വ്യക്തിത്വം തെളിയിക്കാൻ പേപ്പർലെസ് ആധാർ. വഴി സാധിക്കും

Published

|

Last Updated

യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നൽകുന്ന സുരക്ഷിതവും ഡിജിറ്റലായി ഒപ്പിട്ടതുമായ രേഖയാണ് പേപ്പർലെസ് ആധാർ.  ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ കൈമാറാതെ തന്നെ ഒരാൾക്ക് തന്റെ വ്യക്തിത്വം തെളിയിക്കാൻ ഇതിലൂടെ സാധിക്കും. ഇതിൽ പേര്, വിലാസം, ഫോട്ടോ, ലിംഗഭേദം, ജനനത്തീയതി എന്നിവയും മൊബൈൽ നമ്പറിന്റെയും ഇമെയിലിന്റെയും ഹാഷ് ചെയ്ത വിവരങ്ങളും അടങ്ങിയിരിക്കുന്നു.

പേപ്പർലെസ് ആധാർ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • ആദ്യം യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് (uidai.gov.in) സന്ദർശിക്കുക.
  • അവിടെയുള്ള ‘ആധാർ പേപ്പർലെസ് ഓഫ്‌ലൈൻ ഇ-കെ വൈ സി’ (Aadhaar Paperless Offline e-KYC) എന്ന സെക്ഷനിൽ പ്രവേശിക്കുക.
  • നിങ്ങളുടെ 12 അക്ക ആധാർ നമ്പറോ അല്ലെങ്കിൽ വിർച്വൽ ഐഡിയോ (VID) നൽകുക. സ്ക്രീനിൽ കാണുന്ന സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്ത ശേഷം ‘സെൻഡ് ഒ ടി പി’ (Send OTP) ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ ടി പി നിശ്ചിത കോളത്തിൽ നൽകുക. (m-Aadhaar ആപ്പ് വഴിയും ഒ ടി പി ലഭ്യമാണ്).
  • ഡൗൺലോഡ് ചെയ്യുന്ന ഫയലിന് പാസ്‌വേഡായി പ്രവർത്തിക്കാൻ നാലക്കമുള്ള ഒരു ‘ഷെയർ കോഡ്’ (Share Code) നൽകുക. തുടർന്ന് ‘ഡൗൺലോഡ്’ ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ഡിജിറ്റലായി ഒപ്പിട്ട എക്സ് എം എൽ (XML) അടങ്ങിയ ഒരു സിപ്പ് (Zip) ഫയൽ നിങ്ങളുടെ ഉപകരണത്തിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടും.

എങ്ങനെ ഉപയോഗിക്കാം?

  • ഡൗൺലോഡ് ചെയ്ത സിപ്പ് ഫയൽ ആവശ്യമായ സർവീസ് പ്രൊവൈഡർക്ക് കൈമാറാം.
  • ഫയൽ ഡൗൺലോഡ് ചെയ്ത സമയത്ത് നിങ്ങൾ നൽകിയ ‘ഷെയർ കോഡ്’ അവർക്ക് നൽകുക.
  • നിങ്ങളുടെ ആധാർ നമ്പറോ വിരലടയാളമോ ആവശ്യമില്ലാതെ തന്നെ സർവീസ് പ്രൊവൈഡർക്ക് നിങ്ങളുടെ വിവരങ്ങൾ ഓഫ്‌ലൈനായി പരിശോധിക്കാൻ സാധിക്കും.
  • ബാങ്കിംഗ് സേവനങ്ങൾ, സിം കാർഡ് എടുക്കൽ തുടങ്ങിയ കെ വൈ സി (KYC) നടപടികൾക്ക് ഇത് ഏറെ ഉപകാരപ്രദമാണ്.

 

Summary

Paperless Aadhaar, or Offline e-KYC, is a secure digital document from UIDAI that allows users to verify their identity without sharing their Aadhaar number or biometrics. Users can download a password-protected ZIP file containing their details from the official UIDAI website by setting a unique share code. This method is highly useful for secure and private identity verification in services like banking and telecom.