Connect with us

Kerala

മലപ്പുറം വാഴയൂരിൽ മിന്നലേറ്റ് വീട് തകർന്നു; അപകടത്തില്‍ ആര്‍ക്കും പരുക്കില്ല

സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

Published

|

Last Updated

മലപ്പുറം | മലപ്പുറം വാഴയൂരില്‍ ശക്തമായ ഇടിമിന്നലില്‍ വീട് തകര്‍ന്നു. തൃക്കോവില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സമീപത്തെ ഗിരിജയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.

ശക്തമായ ഇടിയുടെ ആഘാതത്തില്‍ വീടിന്റെ ഓഫിസ് മുറിയുടെ ജനല്‍ ,വാതില്‍ എന്നിവ തകര്‍ന്നു. വീടിന്റെ ജനല്‍പൊളി മൂന്ന് മീറ്റര്‍ ദൂരേക്ക് തെറിച്ചു വീഴുകയും വെെദ്യുതിലെെന്‍ കത്തി വീഴുകയും ചെയ്തു.സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

 

 

---- facebook comment plugin here -----

Latest